You can advertise US

Lorem ipsum dummy text is simply dummy text for internet. You can change it from backend of your website. Its very easy to change the content.

Buy Pro

World Politics

National

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇടം നേടി ARM

56-മത് രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ ഗോവയിൽ ഈ മാസം നടക്കാനിരിക്കെ മലയാളത്തിൽ നിന്നും എൻട്രി യോഗ്യത നേടി ARM. ടോവിനോയെ നായകനാക്കി ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രം ഇന്ത്യൻ പനോരമ വിഭാഗത്തിൽ നവാഗത സംവിധായനുള്ള ഫീച്ചർ ഫിലിം മത്സര വിഭാഗത്തിലാണ് ഇടം നേടിയിരിക്കുന്നത്. ഈ വിഭാഗത്തിൽ മത്സരിക്കുന്ന 5 ഇന്ത്യൻ സിനിമകളുടെ കൂട്ടത്തിൽ ഇടം നേടിയ ഒരേഒരു ചിത്രമാണ് ഇത്. നവംബർ 20 മുതലാണ് ഫിലിം ഫെസ്റ്റിവൽ ഗോവയിൽ നടക്കുന്നത്. നവാഗത സംവിധായകൻ ജിതിൻ ലാൽ ഒരുക്കിയ ചിത്രം കേരളത്തിൽ പ്രേക്ഷക പ്രശംസ നേടുകയും കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മൂന്ന് അവാർഡുകൾ കരസ്തമാക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ വി എഫ് എക്സ് മികവ് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹത നേടുകയും ചെയ്തിരുന്നു. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങാനിരിക്കെ മലയാളത്തിൽ നിന്നും ഇടം നേടിയ ഏക ചിത്രം എന്ന നിലയിൽ ARM വലിയ പ്രതീക്ഷയാണ് പ്രേഷകർക്കു നൽകുന്നത്. https://www.youtube.com/embed/rFgS10V8908

ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച നടനാണ് നിങ്ങൾ പൃഥ്വിരാജിനെ പുകഴ്ത്തി രാജമൗലി

പ്രിത്വിരാജ് ഏറ്റവും പുതുതായി അഭിനയിക്കുന്ന ചിത്രത്തിന്റ ലുക്ക്‌ പുറത്ത് വിട്ട് സംവിധായകൻ രാജമൗലി. ബ്രഹമാണ്ട ചിത്രങ്ങൾ സംവിധാനം ചെയ്തു ഇന്ത്യൻ സിനിമയിൽ തിളങ്ങുന്ന ഒരു സംവിധായകൻ എന്ന നിലയിൽ രാജമൗലി പറഞ്ഞ ഈ വാക്കുകൾ നടന് ഒരു ബഹുമതി തന്നെയാണ്. മലയാളത്തിൽ നടനായും സംവിധായകനായും ഒരുപാട് തിളങ്ങുന്ന താരം കൂടിയാണ് പ്രിത്വിരാജ് എന്ന രാജു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് താരം തന്റെ അഭിപ്രായം പുറംലോകത്തെ അറിയിച്ചത്. ‘പൃഥ്വിരാജിനൊപ്പമുള്ള ആദ്യ ഷോട്ട് പൂർത്തിയാക്കിയ ശേഷം, ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു ‘ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് താങ്കൾ. ഈ ദുഷ്ടനും, ക്രൂരനും, ശക്തനുമായ പ്രതിനായകൻ കുംഭിന് നിങ്ങൾ ജീവൻ നൽകുന്നത് വളരെ സംതൃപ്തി നൽകുന്ന അനുഭവമായിരുന്നു. ആ കസേരയിലേക്ക് ഇറങ്ങിയിരുന്നതിന് പൃഥ്വിരാജിന് നന്ദി.’’–എസ്.എസ്. രാജമൗലിയുടെ വാക്കുകൾ. https://www.youtube.com/embed/jQFj6hIfAX4

അപ്പന് പിന്നാലെ മകനും ഹാട്രിക് 50 കോടി: ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ നടൻ

മലയാളത്തിൽ അടുത്തിറങ്ങിയ ചിത്രങ്ങളിൽ ഏറെ പ്രേഷകശ്രദ്ധ നേടി തിയേറ്ററിൽ മുന്നേറുന്ന ചിത്രമാണ് ഡീസ് ഇറേ. പ്രണവ് മോഹൻലാൽ നായകനായി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം ഗ്ലോബലി വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്. ചിത്രം ക്രോധത്തിന്റെ ദിവസം എന്ന പേര് പൂർണ അർത്ഥത്തിൽ ഇതിൽ ഉപയോഗിച്ചു എന്നതിൽ തർക്കമില്ല. ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ചു ഡീസ് ഇറേ 50 കോടി ക്ലബ്ബിൽ കയറി. സിനിമയുടെ ഗ്ലോബൽ ബോക്സ്ഓഫീസ് കളക്ഷൻ 50 കോടി പിന്നീട്ടതായാണ് പുറത്തുവരുന്ന കണക്ക്. ഇതോടെ തുടർച്ചയായി പ്രണവ് അഭിനയിച്ച മൂന്നു ചിത്രങ്ങൾ 50 കോടി ക്ലബ്ബിൽ എത്തി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം വർഷങ്ങൾക്കു ശേഷം എന്നീ സിനിമകളും മുൻപ് 50 കോടി ക്ലബ്ബിൽ എത്തിയിരുന്നു. മോഹൻലാൽ എന്ന അതുല്യ നടന് ശേഷം തുടർച്ചയായി 50 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന മലയാളി താരമായി പ്രണവ് മാറി. ഒരു യുവ താരം എന്ന നിലയിൽ പ്രണവിനിതൊരു വൻ നേട്ടമാണ്. https://www.youtube.com/embed/pQ8gnu-BhBk

“ഡീസ് ഇറേ” പേടിപ്പെടുത്തുന്ന ലെവൽ ക്രോസ് ചെയ്തോ?

മലയാളം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഹൊറർ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഡീസ് ഇറേ തീയേറ്ററുകൾ കീഴടക്കി മുന്നോട്ട് പോകുകയാണ്. സ്ക്രീൻ പ്ലേ കൊണ്ടും താരമികവ് കൊണ്ടും ഈ ചിത്രം ഒരുപടി മുന്നിൽ ആണ് എന്നതിൽ തർക്കമില്ല. ഒരുപാട് സിനിമകൾ ചെയ്യാതെ വല്ലപ്പോഴും ഒരു സിനിമയുമായി പ്രേഷകർക്കു മുന്നിൽ എത്തുന്ന താരപുത്രൻ പ്രണവ് തന്റെ കാരക്റ്ററിനോട് 100 ശതമാനം നീതി പുലർത്തി എന്ന് തന്നെയാണ് സിനിമ കണ്ടിറങ്ങിയ എനിക്ക് തോന്നിയത്. ഓരോ ഷോട്ടുകളും പ്രണവ് മാക്സിമം പെർഫെക്ഷനിൽ ചെയ്തു എന്നതാണ് ഈ ഒരു ചിത്രത്തിന്റെ വിജയം. തുടക്കം മുതൽ ഒടുക്കം വരെ ഓരോ പ്രേഷകനെയും സസ്പെൻസിന്റെ മുൾമുനയിൽ നിർത്താൻ അണിയരപ്രവർത്തകർക്കു കഴിഞ്ഞു എന്നതും ചിത്രത്തിന്റെ വിജയമായി കാണാം. കനിയും ഫിലിപ്പും പ്രേക്ഷകരെ കുറച്ചൊന്നുമല്ല പേടിപ്പിക്കുന്നത്. ചിത്രത്തിനെ കൂടുതൽ എഫക്റ്റീവ് ആകുവാൻ ഇതിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ വഹിച്ച പങ്കും വലുതാണ്. എന്റെ അഭിപ്രായം പ്രേഷകർ ഈ ചിത്രം തീയേറ്ററിൽ പോയി തന്നെ കാണണമെന്നാണ്. https://www.youtube.com/embed/3QTylv2nk1Y

ചക്കൊച്ചന്റെ 49 വർഷങ്ങൾ പിറന്നാൾ ആഘോഷത്തിൽ മതിമറന്നു കുടുംബം

മലയാളിക്ക് അനിയത്തിപ്രാവ് എന്ന ഒറ്റ ചിത്രത്തിലൂടെ കാഴ്ചകളുടെ മായാലോകം തീർത്ത നായകനാണ് ചാക്കോച്ചൻ എന്ന കുഞ്ചക്കോബോബൻ. 90കിഡ്‌സിനെ യഥാർത്ഥ പ്രണയം എന്താണെന്നു പഠിപ്പിച്ച നായകനെന്നു നമുക്ക് ഈ താരത്തെ വിളിക്കാം. താരം തന്റെ ജീവിതത്തിന്റെ 49 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. മലയാളിക്ക് എന്നെന്നും ഓർമിക്കുവാനുള്ള മധുര സ്‌മൃതികൾ ഈ താരം നൽകിയിട്ടുണ്ട് ഇനിയും നല്ല മുഹൂർത്തങ്ങൾ അദ്ദേഹം നമുക്ക് നൽകും എന്നത് ഉറപ്പാണ്. കുഞ്ചാക്കോ തന്റെ പിറന്നാൾ ദിനത്തിൽ തന്നെ ഇതുവരെ എത്തിച്ച എല്ലാവർക്കും നന്ദി പറഞ്ഞു. തന്റെ ഈ ദിവസം മനോഹരമാക്കിയതിനും നൽകിയ സ്നേഹത്തിനും നന്ദി എന്നാണ്‌ അദ്ദേഹം തന്റെ പ്രൊഫൈലിൽ കുറിച്ചു. ഇന്ത്യൻ ടീം നേടിയ മാസ്മരിക വിജയം തന്റെ പിറന്നാളിന്റെ സന്തോഷം ഇരട്ടി ആക്കി എന്നും താരം പറഞ്ഞു https://www.youtube.com/embed/Wi3UyVZ2uoI

പ്രണയത്തിന്റെ കൊടുമുടിയിൽ പ്രണയിച്ചു കൊതി തീരാതെ റോഷനും സെറിനും കാണാം ഇത്തിരി നേരം ട്രെയിലർ

റോഷൻ മാത്യു നായകനായ് പ്രശാന്ത് വിജയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇത്തിരി നേരം. ഇപ്പോൾ വരുന്ന പുതിയ അപ്ഡേറ്റ് പ്രകാരം ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് നിർമാതാക്കൾ. പ്രണയത്തിനു പ്രാധാന്യം കൊടുത്തിരിക്കുന്ന ചിത്രത്തിൽ സെറിൻ ഷിഹാബ് ആണ് നായിക. വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുന്ന സുഹൃത്തുക്കൾ തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ ലൈറിക്കൽ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതിനും മികച്ച അഭിപ്രായം പ്രേഷകർ നൽകിയിരുന്നു. വിശാഖ് ശക്തി തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ റിലീസ് നവംബർ 7 നാണ്. https://www.youtube.com/embed/NGKuihDoND4
  • Davidduemo says:

    Do not miss your acute sensations – Cross! ...

  • Mohanlal and Sidhique supports Asif Ali on the controversial issue - Cine Gallary says:

    […] Actors Mohanlal and Sidhique supports As...

  • Weather Forecast

    Currency Converter

    Category