ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് ശ്രുതി ഹസ്സൻ എന്നാൽ കഴിഞ്ഞ ദിവസം അതായതു കൂലി എന്ന രജനികാന്ത് ചിത്രം റിലിസായ ദിവസം വളരെ രസകരമായ ഒരു സംഭവം നടന്നു. ഈ മാസം 14നു റിലീസ് ചെയ്ത കൂലിയിൽ രജനികാന്തിനൊപ്പം നായികയായ് അഭിനയിച്ചത് ശ്രുതി ഹസ്സൻ ആണ്. താൻ അഭിനയിച്ച സിനിമ കാണാൻ തീയേറ്ററിൽ എത്തിയ ശ്രുതിയെ ആളറിയാതെ അവിടുത്തെ സെക്യൂരിറ്റി തടഞ്ഞു.

സുഹൃത്തുക്കൾക്കൊപ്പം തീയേറ്ററിൽ എത്തിയ തന്നെ തടഞ്ഞ സെക്യൂരിറ്റിയോട് ഒരു താരപ്രൗടിയും ഇല്ലാതെ രസകരമായാണ് ശ്രുതി പ്രതികരിച്ചത്. താൻ ഈ സിനിമയിൽ ഉണ്ടെന്നും, ദയവായി തന്നെ കടത്തി വിടണമെന്നും താരം പറഞ്ഞു.