Uncategorized

അത്ഭുതകരമായ രണ്ട് ഗെറ്റ് അപ്പുകളിൽ വിജയ് ദേവരകൊണ്ട: കിങ്ഡം തിയേറ്ററിലേക്ക്

വിജയ് ദേവരകൊണ്ട നായകനാക്കുന്ന ബ്രഹ്മാണ്ട ചിത്രം കിങ്ഡം ജൂലൈ 31ന് തീയേറ്ററുകളിൽ എത്തും. ഗൗതം തന്നുരാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. നാനി എന്ന ബിഗ് ബഡ്ജറ്റ് മൂവി സംവിധാനം ചെയ്ത സംവിധായകനാണ് ഗൗതം. വി ഡി 12 എന്നാണ്‌ ചിത്രത്തിന് താത്കാലികമായി ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. 2 ഭാഗങ്ങളയാണ് ചിത്രം പുറത്തിറങ്ങുക.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം കല്പിക്കുന്ന ഒരു ചിത്രമാണിതെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ഏറെ കാലം നീണ്ടുനിന്ന പരിശീലനം വിജയ് ഈ സിനിമാക്കുവേണ്ടി നടത്തി. ഐസ് ബാത്ത് അടക്കമുള്ള കടുത്ത പരിശീലനങ്ങൾ പലതവണ ആവർത്തിക്കേണ്ടതായും വന്നിട്ടുണ്ട്. ഈ പരിശീലനങ്ങളുടെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ പോപ്പുലർ ആകുകയും ചെയ്തു. പ്രേഷകർ ഒരുപാട് ആകാംഷയോടെ ആണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *