മലയാളത്തിൽ അടുത്തിറങ്ങിയ ചിത്രങ്ങളിൽ ഏറെ പ്രേഷകശ്രദ്ധ നേടി തിയേറ്ററിൽ മുന്നേറുന്ന ചിത്രമാണ് ഡീസ് ഇറേ. പ്രണവ് മോഹൻലാൽ നായകനായി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം ഗ്ലോബലി വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്. ചിത്രം ക്രോധത്തിന്റെ ദിവസം എന്ന പേര് പൂർണ അർത്ഥത്തിൽ ഇതിൽ ഉപയോഗിച്ചു എന്നതിൽ തർക്കമില്ല. ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ചു ഡീസ് ഇറേ 50 കോടി ക്ലബ്ബിൽ കയറി. സിനിമയുടെ ഗ്ലോബൽ ബോക്സ്ഓഫീസ് കളക്ഷൻ 50 കോടി പിന്നീട്ടതായാണ് പുറത്തുവരുന്ന കണക്ക്.

ഇതോടെ തുടർച്ചയായി പ്രണവ് അഭിനയിച്ച മൂന്നു ചിത്രങ്ങൾ 50 കോടി ക്ലബ്ബിൽ എത്തി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം വർഷങ്ങൾക്കു ശേഷം എന്നീ സിനിമകളും മുൻപ് 50 കോടി ക്ലബ്ബിൽ എത്തിയിരുന്നു. മോഹൻലാൽ എന്ന അതുല്യ നടന് ശേഷം തുടർച്ചയായി 50 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന മലയാളി താരമായി പ്രണവ് മാറി. ഒരു യുവ താരം എന്ന നിലയിൽ പ്രണവിനിതൊരു വൻ നേട്ടമാണ്.