മലയാള സിനിമ ഇൻഡസ്ട്രിയുടെ താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനായി ജഗതി എത്തി. ഏതാണ്ട് 13 വർഷങ്ങൾക്ക് ശേഷമാണ് ജഗതി ഇങ്ങനെയൊരു മീറ്റിംഗിൽ പങ്കെടുക്കുന്നത്. കുറേ കാലങ്ങളായി അമ്മയിൽ കുറെ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു അതിന് പരിഹാരം കാണുവാൻ സാധിക്കുമെന്നാണ് താരങ്ങൾ കരുതുന്നത്. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ മലയാളത്തിലെ മുൻനിരതാരങ്ങളടക്കം ഒരുപേർ പങ്കെടുക്കുന്നുണ്ട്. മധുവിനെ പോലെ മുതിർന്ന നടൻമാർ ഓൺലൈൻ ഫ്ലാറ്റ്ഫോം വഴിയാണ് യോഗത്തിന്റെ ഭാഗമായത്.

വീൽചെയറിൽ ഇരുന്നാണ് മകനോടൊപ്പം ജഗതി ജനറൽ ബോഡി മീറ്റിംഗിൽ എത്തിയത്. പുഞ്ചിരിയോടെ സദസ്സിൽ ഇരുന്ന ജഗതിയുടെ അടുത്തേക്ക് എല്ലാ താരങ്ങളും എത്തി കുശലന്വേഷണം നടത്തി. സഹപ്രവർത്തകർ ചോദിച്ച ചോദ്യങ്ങളോട് ചിരിച്ചും തലകുലുക്കിയും ആണ് അദ്ദേഹം പ്രതികരിച്ചത്. ഇപ്പോൾ കൊച്ചിയിൽ നടക്കുന്നത് അമ്മയുടെ 31ാം വാർഷിക പൊതുയോഗമാണ്.