അമ്മ ജനറൽ ബോഡി മീറ്റിംഗ് നടന്നപ്പോൾ മോഹൻലാലും ബൈജുവും തമ്മിലുണ്ടായ വാക്കുതർക്കത്തെ കുറിച്ച് ബൈജു സന്തോഷ് പറയുന്നു. താനും മോഹൻലാലും തമ്മിൽ മീറ്റിംഗിനിടയിൽ വാക്കുതർകമുണ്ടായെന്നുമുള്ള ചില വാർത്തകൾ ചില ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട് എന്നാൽ ഇതിൽ ഒരു വാസ്തവുമില്ലെന്നും ഇപ്പോഴുള്ള കമ്മറ്റി തുടർന്നാൽ പോരെ എന്ന തന്റെ ചോദ്യത്തിന് മോഹൻലാൽ അതിനു പറഞ്ഞ മറുപടിയാണ് വളച്ചൊടിക്കപ്പെട്ടതെന്നും ബൈജു പറഞ്ഞു.

‘‘സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില വാർത്തകൾ ശ്രദ്ധയിൽപെട്ടു. സത്യമറിയാതെ എന്തിനാണ് ചിലർ ഇതിങ്ങനെ പ്രചരിപ്പിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. വാസ്തവം അതൊന്നുമല്ല. ‘അമ്മ’യുടെ ജനറൽ ബോഡി മീറ്റിങിനു മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ പങ്കെടുക്കുന്നത്. മീറ്റിങിനു കുറച്ചു വൈകിയാണ് എത്തിയതും. ഞാൻ എത്തിയപ്പോഴേക്കും ശ്രീ മോഹൻലാൽ പ്രസംഗിച്ചു കഴിഞ്ഞിരുന്നു. ഇപ്പോഴുള്ള കമ്മറ്റിയും പ്രസിഡന്റ് മോഹൻലാലും സ്ഥാനം ഒഴിയുകയാണെന്നും പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കുകയാണെന്നും തീരുമാനിച്ചിരുന്നു. ഞാൻ പ്രസംഗക്കാൻ കയറിയപ്പോൾ ഇതൊന്നും അറിഞ്ഞിരുന്നില്ല,” ബൈജു പറഞ്ഞു