Uncategorized

അമ്മ സംഘടനതെരെഞ്ഞെടുപ്പിൽ മുറുമുറുപ്പ് വർദ്ധിക്കുന്നു

മലയാളി സിനിമ താരങ്ങളുടെ സംഘടന തിരഞ്ഞെപ്പ് ആസന്നമായിരിക്കെ താരങ്ങൾ തമ്മിൽ ആരോപണങ്ങൾ ഉയർത്തി പരസ്പരം ചേലിവറിയേരിയുകയാണിപ്പോൾ. അമ്മയിൽ ഇപ്പോൾ കാണുന്നത് പരസ്പരം ചെളിവാരിയെറിയുന്ന പ്രവണതയാണെന്ന് ഷീലു എബ്രഹാം അഭിപ്രായപ്പെട്ടു. ഇത് പൊതുസമൂഹത്തിന് സംഘടനയെ കുറിച്ചും താരങ്ങളെ കുറിച്ചും നല്ല ഒരഭിപ്രായം നൽകില്ല എന്നും താരം കുറിക്കുന്നു. ജനറൽ സെക്രട്ടറി സ്ഥലത്തേക്ക് മത്സരിക്കുന്ന ബാബുരാജിനെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സരിത നായർ കഴിഞ്ഞ ദിവസം ആരോപണം ഉയർത്തിയിരുന്നു.

ശ്വേത മേനോന്റെ പഴയ ഒരു പോസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് ഉഷയും മുന്നോട്ട് വന്നിരിക്കുകയാണ്. ഇടവേള ബാബു ഇല്ലെങ്കിൽ അമ്മ ഇല്ലാതാകും എന്ന് പറഞ്ഞ ശ്വേതയാണോ പ്രസിഡന്റ്‌ ആകേണ്ടത് എന്ന് താരം ചോദിക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് സംഘടനക്കുള്ളിൽ തന്നെ തർക്കം തുടരുന്നു എന്നാണ്‌. താൻ പ്രസിഡന്റ്‌ സ്ഥലത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചത് മോഹൻലാൽ വിട്ടുനിന്നതിനാലാണെന്നും അമ്മ അനാഥമാകരുത് എന്ന ആഗ്രഹം കൊണ്ടുമാണെന്ന് പ്രശസ്ത നടൻ ദേവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *