ഓഗസ്റ്റ് 15ന് അമ്മ എന്ന മലയാള താര സംഘടനയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പോരാട്ടം മുറുകുമെന്ന് സുചന. ജഗദീഷ് ശ്വേത മേനോൻ എന്നിവർ തമ്മിലായിരിക്കും ഏറ്റവും വലിയ ഫൈറ്റ് നടന്നേക്കുക എന്നും സുചനകളുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇതുവരെ 5 പത്രികകളാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് താൻ മത്സരിക്കുന്നുണ്ടെന്നു നടൻ ബാബുരാജ് വ്യക്തമാക്കി കഴിഞ്ഞു.

പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു പുരുഷനും സ്ത്രീയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നതെന്നും നടി അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തന്നോടൊപ്പം മത്സരിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി. ബെംഗളൂരിൽ ഒരു സിനിമയുടെ ഷൂട്ടിൽ ആയതിനാൽ ആരൊക്കെ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ടെന്ന് കൃത്മായി അറിയില്ല എന്നും ബാബുരാജ് പറയുന്നു.