Uncategorized

അൽഫോൻസ് പുത്രൻ സൃഷ്‌ടിച്ച മാജിക്‌ ഇതാ’ പ്രേമം പത്താം വാർഷികത്തിൽ നിവിൻ പോളി എഴുതുന്നു

മലയാളകരയ്ക്ക് പ്രണയത്തിന്റെ പുതിയ മാനം പകർന്ന ഒരു ചിത്രമായിരുന്നു പ്രേമം നിവിൻ പോളി നായകനായി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഈ സിനിമയിൽ സായി പല്ലവി നായിക വേഷത്തിൽ എത്തി. സിനിമ റിലീസ് ചെയ്തതിന്റെ പത്താം വാർഷികത്തിൽ ലൊക്കേഷൻ ചിത്രങ്ങളും സിനിമയിലെ ചിത്രങ്ങളും ആരാധകർക്കായ് പങ്കുവച്ച് നിവിൻ പോളി. അൽഫോൻസ് പുത്രൻ സൃഷ്‌ടിച്ച മാജിക്‌ ഇതാ എന്ന തലകെട്ടോടെ ആണ് പ്രേമത്തെ കുറിച്ചുള്ള ഓർമചിത്രങ്ങൾ താരം പങ്കുവച്ചത്. സിനിമയിൽ തന്റെ കഥാപ്പാത്രമായിരുന്ന ജോർജിനെ സ്നേഹിച്ച എല്ലാവരോടും നന്ദി പറഞ്ഞ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചു.

നിവിൻ പോളിയുടെ വാക്കുകൾ: ‘‘ഇതാ, അൽഫോൻസ് പുത്രൻ സൃഷ്ടിച്ച മാജിക്… ഞങ്ങളൊരുമിച്ച് ഉണ്ടാക്കിയ ഓർമകൾ.പിന്നെ, എക്കാലത്തേക്കും പ്രേമം അവശേഷിപ്പിച്ച അടയാളങ്ങൾ! ഇനിയും ഒരുപാടു കാലം നമുക്ക് സ്നേഹവും സൗഹൃദവും സിനിമയുടെ സൗന്ദര്യവും ആഘോഷിക്കാം. ജോർജിനെ ആശ്ളേഷിച്ച എല്ലാവരോടും, അയാളെ ജീവിതത്തിന്റെ ഒരു ഭാഗമാക്കിയതിന് നന്ദി.’’

Leave a Reply

Your email address will not be published. Required fields are marked *