സൂപ്പർ സ്റ്റാർ വിക്രം നായകനായി പ്രേഷകർക്കിടയിൽ പ്രശസ്ഥാനായ സംവിധായകൻ പ്രേംകുമാറിന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. വിക്രവും പ്രേംകുമാറും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇതൊരു ആക്ഷൻ ത്രില്ലെർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമായിരിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 96, മയ്യഴകൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രേംകുമാർ. വിക്രത്തിന്റെതായി പുറത്തിറങ്ങുന്ന 64ാം ചിത്രമാണിത്.

വേൽ ഇന്റർനാഷണൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം വൻ വിജയമാണ് പ്രതീക്ഷിക്കുന്നത്. മാവീരൻ എന്ന സിനിമ സംവിധാനം ചെയ്ത മഡോൺ അശ്വിന്റെ പുതിയ ചിത്രം വിക്രത്തിനെ നായകനാക്കി പുറത്തിറക്കാനിരിക്കെ ആണ് മറ്റൊരു ചിത്രത്തിന്റെ അപ്ഡേറ്റ് കൂടി എത്തിയിരിക്കുന്നത്.