മലയാളി നെഞ്ചിലേറ്റിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് പ്രിത്വിരാജ് നായകനായ ആട് ജീവിതം. മരുഭൂമിയിൽ ജീവിതം ഹോമിക്കാൻ വിധിക്കപ്പെട്ട പ്രവാസിയുടെ ജീവിതം തുറന്നു കാട്ടിയ ചിത്രം. അവൻ കടന്നു പോയ ദുരനുഭങ്ങളുടെ കഥ പറഞ്ഞ ചിത്രം എന്നിട്ടും ദേശിയ ചലച്ചിത്ര മേളയിൽ ആടുജീവിതം ചിത്രത്തിൽ പോലും ഇല്ലായിരുന്നു. ദേശിയ ചലച്ചിത്ര മേളയിൽ ആടുജീവിതം തഴഞ്ഞതിനെ പറ്റിയുള്ള വിവാദങ്ങൾക്കിപ്പോൾ ചുടേറിയിരിക്കുകയാണ്. 9 സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ചിത്രം ദേശിയ ചലച്ചിത്ര മേളയിൽ വലിയ പുരസ്‌കാരം സ്വന്തമാക്കും എന്നെല്ലാവരും കരുതിയിരുന്നുവെങ്കിലും മത്സരത്തിന്റെ ഒരു ഘട്ടത്തിലും സിനിമ ചിത്രത്തിലെ ഇല്ലായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

പാർവതിയെ പ്രശംസിച്ച ജൂറി ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഗോകുലിനെ പരിഗണിച്ചുവെങ്കിലും ചിത്രത്തിന്റെ മോശം പ്രകടനം കണക്കിലെടുത്തു പിന്നീട് ഒഴിവാക്കി. മലയാളിയും ജൂറി അംഗവുമായിരുന്ന പ്രദീപ് നായർ പറയുന്നതനുസരിച്ച് കേരളാ സ്റ്റോറി എന്ന ചിത്രത്തിന് പുരസ്‌കാരം കൊടുക്കുവാനുള്ള ജൂറി തീരുമാനത്തെ താൻ എതിർത്തുവെങ്കിലും മറ്റു ജൂറി അംഗങ്ങൾ അതിനോട് യോജിച്ചില്ല. മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയത് ദ് കേരളാ സ്റ്റോറി എന്ന ചിത്രമാണ് എന്നതും ശ്രദ്ധേയമായ വിഷയമാണ്.