വെള്ളിയാഴ്ച തീയേറ്റർ ബ്രേക്ക് ചെയ്ത 6 റിലീസുകളും ഒന്നിനൊന്നു മുന്നിട്ടുനിൽകുമ്പോൾ പ്രേഷകർ ഏതു സിനിമ കാണണം എന്ന കൺഫ്യൂഷനിൽ ആണ്. ടോവിനോയെ നായകനാക്കി അനുരാജ് സംവിധാനം ചെയ്ത നരിവേട്ടക്ക് വൻ സ്വീകരയതയാണ് പ്രേഷകർക്കിടയിൽ കാണുന്നത്. പൊളിറ്റിക്കൽ സോഷ്യോ ത്രില്ലറായി തീയേറ്ററിൽ എത്തിയ ചിത്രം ഒറ്റ ദിവസം ബോക്സ് ഓഫീസിൽ എത്തിച്ചത്1.75 കോടി രൂപയാണ് 2018, എർ എം എന്നീ ഹിറ്റ് ചിത്രങ്ങക്ക് ശേഷം തിരശീലക്ക് മുൻപിൽ എത്തിയ ടോവിനോയും കൂട്ടരും നമ്മുടെ നാടിന്റെ കഥയാണ് നമ്മുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. നരിവേട്ടയുടെ പ്രീമിയർ ഷോ ഓസ്ട്രേലിയയിൽ നടന്നപ്പോളും നല്ല പ്രതികരണമാണ് പ്രേഷകരിൽ നിന്നും ഉണ്ടായത് ടോവിനോയുടെ ഗ്രാഫ് ഒരുപടി കുടെ ഉയരാൻ തീർച്ചയായും ഈ ചിത്രം സഹായിക്കും

സമൂഹത്തിൽ ആദിവാസി വിഭാഗം അനുഭവിക്കുന്ന യാതനകളുടെ ഒരു നേർച്ചിത്രം കൂടിയാണ് ഈ സിനിമ. പാർശവത്കരിക്കപെട്ടവരെ അടിച്ചമർത്താൻ നോക്കുന്ന ഭരണാകുടത്തിന്റെ തന്ത്രങ്ങളെ ചിത്രം നന്നായി വിമർശിക്കുന്നുണ്ട്. പ്രേഷകർ പറയുന്നത് ഈ തീയേറ്ററിൽ പോയി തന്നെ കാണണം എന്നാണ്.