Uncategorized

ആയിരത്തിലൊരുവനായ വിചാരണ നേരിടാത്ത ഉസ്താദ് ഷാജി പട്ടിക്കര സിബി മലയിലിനു ആശംസ നേരുന്നു

കഴിഞ്ഞ 40 വർഷകാലമായി മലയാള സിനിമ സംവിധാന രംഗത്ത് തിളങ്ങി നിൽക്കുന്ന സിബി മലയലിന് ആശംസ നേർന്നുകൊണ്ട് ഷാജി പട്ടിക്കര. മലയാളം ഇൻഡസ്ട്രിയിൽ 40 വർഷം പൂർത്തിയാക്കുന്ന സിബിക്കു അദ്ദേഹത്തിന്റെ എല്ലാ സിനിമകളുടെയും പേര് ചേർത്താണ് ആശംസ നേർന്നത്. 1985ജൂൺ 21നാണ് സിബി മലയിലിന്റെ ആദ്യ സിനിമയായ മുത്തരംകുന്ന് പി ഓ പുറത്തിറങ്ങിയത്.

ഷാജി പട്ടിക്കരയുടെ കുറിപ്പ്: മലയാള സിനിമയില്‍ തന്റേതായ ‘മുദ്ര’ പതിപ്പിച്ച് സംവിധാനരംഗത്ത് ‘കിരീട’വും ‘ചെങ്കോലു’മേന്തി ഹിറ്റുകളുടെ ‘തനിയാവര്‍ത്തന’ങ്ങളിലൂടെ വിജയങ്ങളുടെ ‘പരമ്പര’ സൃഷ്ടിച്ച ‘ബത്ത്‌ലഹേമിലെ സമ്മറി’ല്‍ പോലും ‘പ്രണയവര്‍ണ്ണങ്ങളു’ടെ ‘ജലോത്സവം’ തീര്‍ത്ത ‘രാരീരം’ പാടിയ ‘മുത്താരംകുന്നി’ലെ ‘ എന്റെ വീട് അപ്പൂന്റേം’ എന്ന ‘കളിവീട്ടി’ല്‍ ‘കാണാക്കിനാവി’ല്‍ ഒരു ‘ഫ്‌ളാഷ്’ പോലെ ‘നീ വരുവോളം’ ‘കമലദളം’ വിരിയിച്ച, ‘വണ്ടര്‍ലാന്റിലെത്തിയ ആലീസി’നെപ്പോലെ നെപ്പോലെ ‘ആയിരത്തിലൊരുവ’നായ ‘വിചാരണ’ നേരിടാത്ത ‘ഉസ്താദ്’. ‘അക്ഷര’ങ്ങളുടെ ‘എഴുതാപ്പുറങ്ങള്‍’ക്കപ്പുറം ‘ചേക്കേറാന്‍ ഒരു ചില്ല’. കൊതിച്ചവര്‍ക്ക് ‘ഭരത’ത്തിലൂടെ ‘സാന്ത്വന’ത്തിന്റെ ‘അമൃതം’ നല്‍കിയ, ‘ധന’ത്തിന് വേണ്ടി ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാന്‍’ ‘വളയം’ തിരിച്ചവര്‍ക്ക് ‘ഉന്നം’ തെറ് തെറ്റാതെ ‘ആകാശദൂതു’മായെത്തിയ ‘ദേവദൂതന്‍’ ‘ദശരഥ’ത്തില്‍ ‘ഹിസ് ഹൈനസ് അബ്ദുള്ള’യുടെ അഭിനന്ദനങ്ങളുടെ ‘മാലയോഗ’ത്തില്‍ ‘സിന്ദൂരരേഖ’ ചാര്‍ത്തിയ ‘സാഗരം സാക്ഷി യായി ‘ആഗസ്ത് 1-‘ന് ‘വയലിനി’ല്‍ ‘സദയം സൈഗാള്‍’ പാടുമ്പോള്‍ പീലിവിടര്‍ത്തിയാടുന ‘മായാമയൂര’ങ്ങളോട് ‘കിസാനാ’യ മലയാളിക്ക് ‘ഞങ്ങളുടെ വീട്ടിലെ അതിഥികളെ’പ്പോല പ്പോലെ ‘ഇഷ്ടം’! ആശംസകളോടെ………

Leave a Reply

Your email address will not be published. Required fields are marked *