മലയാളി സിനിമയിൽ എന്നും ഓർത്തു വെക്കാൻ കുറെ കാഴ്ചകൾ നൽകിയ ഒരു സിനിമയാണ് സമ്മർ ഇൻ ബെത്‌ലഹേം. ഇപ്പോൾ ഈ സിനിമയ്ക്കു വേണ്ടി അക്ഷീണം പ്രയത്നിച്ച അണിയറപ്രവർത്തകർ വീണ്ടും ഒന്നിക്കുകയാണ്. സിബി മലയിൽ രഞ്ജിത്ത് സിയാദ് കൊക്കർ കൂട്ടുകെട്ട് 27 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ എത്തുന്നു. രഞ്ജിത്ത് തിരക്കഥ എഴുതി സിബി മലയിൽ സംവിധാനം ചെയ്തു സിയാദ് കൊക്കർ നിർമിക്കുന്ന ചിത്രം ഉടൻ വരുന്നു എന്നതാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ഉടൻ വരുന്നു എന്ന അടികുറുപ്പോടെ ആണ് പുതിയ സിനിമയുടെ പോസ്റ്റർ സിയാദ് പങ്കുവച്ചത്.

സമ്മർ ഇൻ ബെത്‌ലഹേം റെഫർ ചെയ്താണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ആരാണ് പൂച്ചക്ക് മണികെട്ടിയത്??? കൂടുതൽ സർപ്രൈസുകൾക്കായി കാത്തിരിക്കുക എന്ന കുറിപ്പോടെ സിബി മലയിലും പോസ്റ്റർ പങ്കുവെച്ചു. ചിത്രത്തിന്റെ രണ്ടാം ഭാഗം ആലോചനയിൽ ഉണ്ടെന്നും അതിൽ മഞ്ജു വാരിയർ ഉണ്ടാകുമെന്നും നേരത്തെ സിയാദ് കൊക്കർ പറഞ്ഞിരുന്നു. 1998ൽ ആണ് സമ്മർ ഇൻ ബെത്‌ലഹേം പുറത്തിറങ്ങിയത്.