തുടരും വിജയത്തിന്റെ കൊടുംബിരിയിൽ നിൽക്കുമ്പോൾ മറ്റൊരു ഫാമിലി ഡ്രാമയുമായി മോഹൻലാൽ എത്തുന്നു. സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഹൃദയപൂർവം ചിത്രികരണം പൂർത്തിയാക്കി തിയേറ്റർ റിലീസിനായി ഒരുങ്ങുന്നു. പുനയിലും കേരളത്തിലുമായി ചിത്രികരണം പൂർത്തിയായ ചിത്രത്തിൽ മാളവിക മോഹൻ ആണ് നായികയായ് എത്തുന്നത്. ഒരു സത്യൻ അന്തിക്കാട് ചിത്രം കേരളത്തിന് പുറത്ത് ചിത്രികരിക്കുന്നത് ഒരുപാട് വർഷങ്ങൾക്ക് ശേഷം ആണ്.

ഈ വർഷം ഫെബ്രുവരിയിലാണ് സിനിമയുടെ ചിത്രികരണം ആരംഭിച്ചത്. മലയാളത്തിന്റെ തന്നെ അറിയപ്പെടുന്ന ഈ കോമ്പിനേഷനിൽ പിറക്കുന്ന ഈ ചിത്രത്തിൽ സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ അനൂപ് എന്നുവരും അഭിനയിക്കുന്നുണ്ട്. മലയാളത്തിലെ അറിയപ്പെടുന്ന ഒരു താരനിര ഒന്നിക്കുന്ന ഈ ചിത്രം മറ്റൊരു മോഹൻലാൽ ഹിറ്റ് ആകും എന്നതിൽ ഒരു സംശയം ഇല്ല. ചിത്രത്തിന്റെ റിലീസ് ഉൾപ്പെടെയുള്ള മറ്റു വിവരങ്ങൾ ഇതുവരെ പുറത്തായിട്ടില്ല.