Uncategorized

ഇനി അമ്മയെ നയിക്കുക വനിതകൾ: ഇത് ചരിത്ര മുഹൂർത്തം

ചരിത്രത്തിൽ ആദ്യമായ് വനിതകൾ മലയാളം താരസംഘടനയുടെ തലപ്പത്ത്. താരസംഘടനയുടെ പ്രെസിഡന്റ് ആയി ദേവനെ പിന്നിലാക്കി ശ്വേത മേനോൻ. ആരോപണങ്ങളും പ്രത്യരോപണങ്ങളും ഉയർന്ന ഈ തിരഞ്ഞെപ്പ് മലയാള സിനിമയുടെ ഏടുകളിൽ സ്വർണലിപികളിൽ എഴുതപ്പെടും. കുക്കു പരമേശ്വരൻ ആണ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.

സംഘടനയുടെ കീ റോളുകൾ എല്ലാം വനിതകൾ കൈയ്യടക്കി എന്നതാണ് ഈ തിരഞ്ഞെടുപ്പിനെ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. വളരെ പണചിലവുള്ള ഇലക്ഷനിൽ 298 പേര് വോട്ട് ചെയ്തു. അമ്മയുടെ തലപ്പത്ത് ഒരു സ്ത്രീ വരണമെന്ന് ആഗ്രഹിച്ചവരുടെ സ്വപ്നം ഇപ്പോൾ നിറവേറിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *