അറ്റലി-അല്ലു അർജുൻ ഒന്നിക്കുന്ന പുതിയ പ്രൊജക്റ്റ് ആണ് ഇപ്പോൾ ആരാധകർക്കിടയിലെ സംസാരവിഷയം. അല്ലു അർജുന്റെ ബര്ത്ഡേ ദിനത്തിൽ പ്രഖ്യപിച്ച ചിത്രത്തിന് നിർമാതാക്കൾ നൽകിയിരിക്കുന്ന പേര് AA22. ഒരു പക്കാ ഹോളിവുഡ് ഗെറ്റ്പ്പിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദീപിക പതുകോണാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. ദീപികയെ സ്വാഗതം ചെയ്തുകൊണ്ടുള്ള വീഡിയോ പുറത്തിറക്കി നിർമാതാക്കൾ. ഇതിനു മുൻപ് പ്രഭാസിനോടൊപ്പം ഉള്ള ചിത്രത്തിൽ നിന്നും ദീപികയെ ഒഴിവാക്കിയിരുന്നു.

അറ്റലി കഥ വിവരിച്ച് പറയുമ്പോൾ ത്രില്ലടിച്ചിരിക്കുന്ന ദീപികയേയും വീഡിയോയിൽ കാണാം ഒരു പോരാളിയുടെ വേഷത്തിലാണ് താരം എത്തുന്നത്. ചിത്രികരണത്തിന്റെ ഒരു ഭാഗം കൂടി ഉൾപെടുത്തിയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വിവിധ ലൊക്കേഷനുകളിൽ പുരോഗമിക്കുകയാണ്.