പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ മന്ദാകിനി എന്ന ചിത്രത്തിന് ശേഷം അൽത്താഫും, അനാർക്കലി മരക്കാരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇന്നെസെന്റ്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ടാൻസണിയൻ പൗരനായ സോഷ്യൽ മീഡിയ താരം കിളിപോൾ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു എന്നതാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമാതാക്കൾ ആൾറെഡി പുറത്തു വിട്ടു. ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്ന സുചന അനുസരിച് ഈ ചിത്രം ഒരു ഫൺ റൈഡ് ആയിരിക്കും.

സതീഷ് തൻവി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഇലമെന്റസ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് ആണ്. പൂർണമായും ഒരു കോമഡി ജോണറിൽ ഒരുങ്ങുന്ന ഈ പടത്തിന്റെ ചിത്രികരണം എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ആണ് നടക്കുന്നത്.