തന്റെ പിറന്നാൾ ദിനം തന്നെ സ്നേഹിക്കുന്ന കരുതുന്ന ആരാധകർകുമുൻപിൽ ഒരു സർപ്രൈസുമായി എത്തിയിരിക്കുകയാണ് സൂപ്പർസ്റ്റാർ മോഹൻലാൽ. മോഹൻലാൽ നായകനായെത്തുന്ന ബ്രഷ്ഭ എന്ന ചിത്രത്തിന്റെ റിലീസ് തീയതി ആണ് താരം ആരാധകർക്കു മുൻപിൽ വെളിപ്പെടുത്തിയത്. 2025 ഒക്ടോബർ 16ന് തിയേറ്ററിൽ എത്തുന്ന പടം തന്റെ ആരാധകർകായ് സമർപ്പിക്കുന്നതായി താരം വെളിപ്പെടുത്തി.

മുംബൈ കേരളം എന്നിങ്ങനെ പല ലൊക്കേഷനുകളിൽ ചിത്രികരിച്ച സിനിമയുടെ ചിത്രീകരണം 2025 ഫെബ്രുവരിയിൽ ആണ് പുർത്തിയായത്. സൗത്ത് ഇന്ത്യൻ ഭാഷകൾക്കു പുറമെ ഹിന്ദിയിലും റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് നന്ദകിഷോർ ആണ്.