പുതിയതായി പുറത്തിറങ്ങനിരിക്കുന്ന എം സി സംവിധാനം ചെയ്യുന്ന സിനിമയാണ് മീശ. ചിത്രത്തിന്റെ സ്പെഷ്യൽ പ്രിമിയർ ഷോ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. ഒരു കാടിന്റെ പശ്ചാതലത്തിൽ ഒരുങ്ങുന്ന ചിത്രം മനുഷ്യനിലെ വിവിധ വികാരങ്ങളായ അഹംഭാവം അധികാരം സൗഹൃദം എന്നിവ വരച്ചു കാട്ടുന്നു.

റിലീസ് ചെയ്ത തമിഴ് നാട്ടിലും കേരളത്തിലും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അഭിനയവും ദൃശ്യഭാഷയും വേറിട്ട് നിൽക്കുന്ന ശക്തമായ കഥയും പ്രത്യേക പ്രശംസ പിടിച്ചുപറ്റുന്നു. സാമൂഹ്യ മാധ്യമങ്ങളും ചിത്രത്തിനു മികച്ച അഭിപ്രായം നേടികൊടുക്കുന്നു.