തമിഴ് ഹിന്ദി തെലുഗു അങ്ങനെ ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലും സാനിധ്യമറിയിച്ച അഭിനയെത്രി ആണ് സരോജാദേവി. ഒരു വനിതാ സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്നതിൽ ഒട്ടും തെറ്റില്ലാത്ത ഒരു അഭിനയെത്രി. 200ൽ അധികം സിനിമകളിൽ വിവിധ വേഷങ്ങൾ കൈകാര്യം ചെയ്ത താരം സിനിമയിൽ അന്ന് ജീവിച്ചിരുന്ന ഒരു ഇതിഹാസം തന്നെയായിരുന്നു. അഭിനയ ലോകം തന്നെ വിട്ട് 87 വയസ്സിൽ ജീവിതത്തിന്റെ പടിയിറങ്ങിയ താരത്തിലൂടെ ഇന്ത്യൻ സിനിമയ്ക്കു നഷ്ടമായത് ഒരു കാലഘട്ടത്തിന്റെ അഭിനയ മികവിനെയാണ്.

പതിനേഴാം വയസ്സിൽ മഹാകവി കാലിദാസ എന്ന കന്നട സിനിമാക്കായ് ചായമിട്ട സരോജ രണ്ട് വർഷങ്ങൾക്കു ശേഷം തെലുങ്ക് ഭാഷയിൽ പാണ്ടുരംഗ മഹത്മ്യം എന്ന ചിത്രത്തിൽ അരങ്ങേറ്റം കുറിച്ചു. നാടോടിമന്നനിലൂടെ തമിഴ് സിനിമയിൽ സാന്നിധ്യം അറിയിച്ച താരം പൈഘം എന്ന സിനിമയിൽ ഹിന്ദിയിൽ എത്തി.