ദേശിയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ സെന്ന ഹെഗ്‌ഡെയുടെ പുതിയ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് എത്തി. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വീട്ടിരിക്കുകയാണ് നിർമാതാക്കൾ. അവിഹിതം എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ‘ഇംഗ്ലീഷിലെ ആദ്യ അക്ഷരത്തെയും അദാമിന്റെ അപ്പിളിനെയും ലോകമെമ്പാടുമുള്ള ആവറേജ് മലയാളികളുടെ ആ വികാരങ്ങളെയും നമിച്ചുകൊണ്ട് ഞങ്ങൾ അവതരിപ്പിക്കുന്നു’

‘എ’എന്ന അക്ഷരത്തിനു പ്രാധാന്യം നൽകികൊണ്ടാണ് സംവിധായകൻ പോസ്റ്ററും ആമുഖകുറിപ്പും സംവിധായകൻ ഒരുക്കിയിരിക്കുന്നത്. പൂർണമായും കാഞ്ഞങ്ങാട് ചിത്രികരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സെന്ന ഹെഗ്‌ഡെയും അമ്പരീഷ് കളത്തറയും ചേർന്നാണ്. മെയ്ഡ് ഇൻ കാഞ്ഞങ്ങാട് എന്ന ടാഗ് ലൈനും പോസ്റ്ററിൽ കാണാം.