പ്രേഷകർ ആകാംഷയോടെ കാത്തിരുന്ന അതിലേറെ ആവേശം നിറക്കുന്ന ലോകേഷ് കനകരാജ് രജനികാന്ത് ചിത്രം കൂലിയുടെ ട്രെയിലർ പുറത്തിറങ്ങി. സൗബിൻ ഷബീറിന്റെ ഇൻട്രോയോടെ തുടങ്ങുന്ന ട്രെയിലർ ഏതാണ്ട് 3 മിനിറ്റ് നീണ്ടുനൽകുന്നതാണ്. തുടർന്ന് രജനികാന്തിനെ മറ്റു പ്രധാന താരങ്ങളെയും ഇതിൽ കാണാം. സംഘടനങ്ങൾ നിറഞ്ഞ ട്രെയിലർ തന്നെ പ്രേക്ഷകരെ വല്ലാതെ ആകർഷിക്കുന്നു.

ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം ആഗസ്റ്റ് 14ന് തീയേറ്ററിൽ എത്തും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. രജനികാന്ത് അഭിനയിച്ച നൂറ്റിയെഴുപത്തൊന്നാമത് ചിത്രമായാണ് ഇത് റിലീസ് ആകുന്നത്. പ്രശസ്ത താരം ശ്രുതി ഹാസനാണ് നായികയായി സ്‌ക്രീനിൽ എത്തുക.