സംവിധായകനും ആക്ടറുമൊക്കെയായി മലയാളികൾക്കേറ്റവും സുപരിചിതനാണ് ജോജു ജോർജ് എന്ന നടൻ. ജോസഫ് എന്ന ഒറ്റ സിനിമയിലൂടെ മലയാളിയുടെ മനം കവർന്ന നടനെ പുകഴ്ത്തി തലിഴകത്തിന്റെ മന്നൻ കമലഹാസൻ. ഇരട്ട എന്ന ചിത്രത്തിലെ ജോജുവിന്റെ പ്രകടത്തെ പ്രത്യേകം പരാമർശിച്ചാണ് കമൽഹാസൻ സംസാരിച്ചത്. അടുത്തയിടെ തീയേറ്ററിൽ എത്താൻ പോകുന്ന തഗ്ഗ്ലൈഫ് എന്ന മണിരത്നം ചിത്രത്തിൽ ജോജുവും ഒരു പ്രധാന റോളിൽ അഭിനയിക്കുന്നുണ്ട്.

‘ജോജുവെന്ന നടനെ എനിക്ക് അറിയില്ലായിരുന്നു, അങ്ങനൊരിക്കലാണ് അദ്ദേഹം അഭിനയിച്ച ‘ഇരട്ട’ എന്ന ചിത്രം ഞാൻ കാണാനിടയായത്. ചിത്രത്തിൽ ഒരേ പോലീസ് സ്റ്റേഷനിൽ ജോലി ചെയുന്ന ഇരട്ട സഹോദരന്മാരായാണ് ജോജു അഭിനയിച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ നമുക്ക് തിരിച്ചറിയാം, ഇത് ആ സഹോദരനും അത് മറ്റേ സഹോദരനുമാണെന്ന്. എനിക്ക് ഏറെ അസൂയ തോന്നിയ നടനാണ് ജോജു’ കമൽ ഹാസൻ പറഞ്ഞു. കമലഹാസന്റെ നല്ല വാക്കുകൾക്ക് നന്ദി അറിയിച്ച് ജോജുവും എത്തി. മനിരറ്റ്നാം തൃഷ ചിമ്പു എ ർ റഹ്മാൻ എന്നിവരുടെ സാനിധ്യത്തിലാണ് അദ്ദേഹം സംസാരിച്ചത്.