30 വർഷങ്ങൾക്കു ശേഷം മണിരത്നം സംവിധാനം ചെയ്ത് കമലഹാസൻ ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ഇപ്പോൾ പുറത്തു വരുന്ന വാർത്ത പ്രേഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. ജൂൺ 5ന് തീയേറ്ററിൽ എത്തുന്ന ചിത്രത്തിന്റെ ഓവർസീസ് ബുക്കിങ് നേരത്തെ തന്നെ തുടങ്ങിയിരുന്നു. കാണികളുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നു നിർമാതാക്കൾ അവകാശപ്പെട്ടു.

ജൂൺ 5ന് പുർച്ചെ 4മണിക്ക് ചിത്രം തീയേറ്ററിൽ എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കേരളത്തിൽ ഇതേ സമയത്തു ഷോ തുടങ്ങുമെന്നാണ് പ്രേഷകർ പ്രതീക്ഷിക്കുന്നത്. വിദേശ രാജ്യങ്ങളിലും ഇന്ത്യൻ സമയം 4ന് സമാനമായ സമയത്തായിരിക്കും ഷോ തുടങ്ങുക എന്നാൽ തമിഴ്‌നാട്ടിൽ രാവിലെ 9നാണ് പ്രദർശനം തുടങ്ങുന്നത്.