Uncategorized

കാന്താര സെറ്റിൽ വീണ്ടും അപകടം; റിഷവ് ഷെട്ടി ഉൾപ്പെടെ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ദുരന്തങ്ങളും വിവാദങ്ങളും വിട്ടൊഴിയാതെ കാന്താര 2. ചിത്രികരണം തുടങ്ങിയ സമയം മുതൽ ദുരന്തങ്ങളാണ് ഈ ചിത്രത്തെ പിന്തുടരുന്നത്. കഴിഞ്ഞ ദിവസം സെറ്റിലുണ്ടായ ബോട്ട്അപകടമാണ്‌ സെറ്റിൽ ഉണ്ടായ ഏറ്റവും വലിയ ദുരന്തം. സെറ്റിലുണ്ടായ അഞ്ചാമത്തെ അപകടത്തിൽ നടനും സംവിധായകനുമായ റിഷാഭ ഷെട്ടി ഉൾപ്പെടെ 30 പേരാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. കഴിഞ്ഞ ദിവസം മലയാളിനടനായ കലാഭവൻ നിജു സെറ്റിൽ വച്ച് മരണപെട്ടിരുന്നു.

ശിവമോഗ ജില്ലയിലെ മസ്തികട്ടേ മേഖലയിലെ മണി ജലസംഭരണിയിൽ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. മെലിന കൊപ്പ എന്ന പ്രദേശത്തിനടുത്തുള്ള ആഴംകുറഞ്ഞ ഭാഗത്തായിരുന്നു ബോട്ട് മറിഞ്ഞത്. ആഴം കുറവായതിനാലാണ് വൻ വൻ അത്യാഹിതം ഒഴിവായത്. ക്യാമറകളും മറ്റ് ചിത്രീകരണ ഉപകരണങ്ങളും വെള്ളത്തിൽ മുങ്ങിപ്പോയി. ബോട്ട് മറിയാനുണ്ടായ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *