ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഇടതൊടി ഭാസ്കരൻ ഒറ്റപ്പാലം നിർമിച്ചു റോഷൻ കോന്നി സംവിധാനം ചെയ്യുന്ന കിരാത ചിത്രികരണം പൂർത്തിയാക്കി. അച്ചൻകോവിൽ, കോന്നി എന്നിവിടങ്ങളിൽ നടന്ന ഷൂട്ടിംഗിന് ശേഷം ചിത്രം തീയേറ്ററിൽ എത്തിക്കുവാനുള്ള തിരക്കിലാണ് അണിയറപ്രവർത്തകർ.

ചിത്രികരണം പൂർത്തിയായ ഈ സിനിമയിൽ ഒരു ഡിഫറൻസ് കൊണ്ടുവരാൻ നിർമാതാക്കൾ ഏറെ സമയം ചിലവഴിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഫൈനൽ ടച്ചിനും എഡിറ്റിങ്ങിനും ശേഷം ചിത്രം അധികം താമസിയാതെ തിയേറ്ററിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.