കാർത്തി നായകനായ് ലോകേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൈതി 2. ചിത്രത്തിന്റെ ഏറ്റവും പുതിയ ഒരു അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ നിർമാതാക്കൾ. കൈതി 2 സിനിമയും എൽസിയുവിലെ ത്രില്ലിങ് ചിത്രമാകുമെന്ന് അറിയിച്ച ലോകേഷ് ഈ ചിത്രത്തിൽ ലിയോ വിക്രം എന്നീ ചിത്രങ്ങളിൽ നിന്നുള്ള താരങ്ങൾ ഉണ്ടാകുമെന്നു ഉറപ്പ് നൽകുന്നു.

ആദ്യ ഘട്ടത്തിൽ കാർത്തിയുമായി ഈ ചിത്രം ചെയ്യുവാൻ ആലോചിച്ചപ്പോൾ ഉണ്ടായിരുന്ന പല പ്ലാനുകളും പിന്നീട് മാറിയതായി ലോകേഷ് പറഞ്ഞു. ആദ്യം പത്തു വർഷം മുൻപ് ജയിലിൽ കിടക്കുന്നതിനു മുൻപ് ദില്ലി എന്ന കഥാപാത്രം എന്ത് ചെയ്യുകയായിരുന്നു എന്നു പറയാൻ പദ്ധതിയിട്ടിരുന്നു എങ്കിലും പിന്നീട് അതൊരു യൂണിവേഴ്സായി വികസിപ്പിക്കാൻ തീരുമാനിച്ചു എന്നാണ് ലോകേഷ് പറയുന്നത്.