മലയാളം തമിഴ് തെലുഗ് ഭാഷകളിൽ വിജയകരമായി മുന്നേറുന്ന മോഹൻലാൽ മൂവി തുടരും ബോക്സ്ഓഫീസിൽ വലിയ ചലനമാണ് ഉണ്ടാക്കുന്നത്. സിനിമ കണ്ട് ഇഷ്ടപ്പെട്ട താര സഹോദരങ്ങൾ കാർത്തിക്കും സൂര്യയും സംവിധായകൻ തരുൺ മുർത്തിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി അഭിനന്ദനങ്ങൾ അറിയിച്ചു. തരുൺ കുടുംബസമേതം ആണ് താരങ്ങളെ കാണാൻ എത്തിയത്. സൂര്യ ജ്യോതിക കാർത്തി എന്നിവരോടൊത്തുള്ള ഫോട്ടോ അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. തുടരും സിനിമയോടും മോഹൻലാലിനോടും ഉള്ള താരങ്ങളുടെ സ്നേഹവും ബഹുമാനവും ആണിത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കുറിച്ചു.

എന്നെ ക്ഷണിച്ചതിനും മലയാളസിനിമയോടും ലാൽ സാറിനോടുമുള്ള നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദിയുണ്ട്. ഒരു വികാരം, പല നിർവചനങ്ങൾ. ആ വികാരത്തിന്റെ പേരാണ് മോഹൻലാൽ’’. –കാർത്തിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം അദ്ദേഹത്തെ ടാഗ്ചെയ്തുകൊണ്ട് തരുൺ മൂർത്തി എഴുതി.