Uncategorized

‘ഗോവ പഴയ ഗോവയല്ല’ ബിലാലിലെ സൂപ്പർ ഡയലോഗുമായി അരുൺ വിജയിയുടെ ‘രെട്ട തല’ ടീസർ

“കൊച്ചി പഴയ കൊച്ചിയായിരിക്കില്ല, പക്ഷെ ബിലാൽ പഴയ ബിലാൽ തന്നെയാണ് “… ബിഗ് ബി യിലെ ഈ മമ്മൂട്ടി ഡയലോഗ് ഒരുപാട് ആരാധകർ ഏറ്റെടുത്തു. ബിലാലിന്റെ ഈ ഡയലോഗ് കടമെടുത്തിരിക്കുകയാണ് ഒരു തമിഴ് ചിത്രം. രേട്ട തല എന്ന അരുൺ വിജയ് നായകനാകുന്ന ചിത്രത്തിന് വേണ്ടിയാണ് ഈ ഡയലോഗ് കോപ്പി ചെയ്തിരിക്കുന്നത്.

“ഗോവ പഴയ ഗോവ ആയിരിക്കില്ല ഉപേന്ദ്ര ആ പഴയ ഉപേന്ദ്ര തന്നെ” ഇതാണ് തമിഴിലെ ഡയലോഗ്. ചിത്രത്തിന്റെ ഈയിടെ പുറത്തിറങ്ങിയ ടീസർ ഈ ഡയലോഗ് പ്രേഷകർക്കു മുന്നിൽ എത്തിച്ചിട്ടുണ്ട്. ഹരീഷ് പേരടി എന്ന മലയാളി താരമാണ് ഈ ഡയലോഗ് പറയുന്നത് എന്നതും ഒരു പ്രത്യേകതയാണ്. ക്രിസ് തിരുകുമരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് രേട്ട തല.

Leave a Reply

Your email address will not be published. Required fields are marked *