വൻ താരനിര ഒന്നിച്ച മോഹൻലാൽ ഭാവന ജോടികളെ പ്രധാന കഥാപത്രങ്ങളാക്കി അൻവർ റഷീദ് ടീം ഒരുക്കിയ ചിത്രമായിരുന്നു ചോട്ടാ മുംബൈ. ഒരു ഗാങ്ങിന്റെ തലവനായി മോഹൻലാൽ വേഷമിട്ട ചിത്രം അപ്പോൾ തന്നെ വളരെയേറെ ജനപ്രീതി നേടിയ ചിത്രമായിരുന്നു. ഇപ്പോൾ 2025ൽ ചിത്രത്തിന്റെ റീറിലീസ് നടക്കുമ്പോൾ പുതു തലമുറയ്ക്ക് ആ പഴയ മലയാളം താരങ്ങളെ വീണ്ടും പരിചയപ്പെടുത്തുകയാണ് നിർമാതാക്കൾ. എ ഐ ടെക്നോളജിക്കു മുൻപുള്ള ഒരു ജനറേഷന്റെ ചിത്രം നമുക്കിതിനെ വിശേഷിപ്പിക്കാം. മലയാളി പ്രേഷകർ ഈ മാജിക്കിന് ഗ്രാൻഡ് വെൽക്കം ആണ് നൽകിയിരിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട തീയേറ്ററുകളിൽ മാത്രം പ്രദർശിപ്പിച്ച ഈ ചിത്രത്തിന് ഓപ്പണിങ് ഡേയിൽ തന്നെ 40ലക്ഷം രൂപയാണ് നേടാൻ സാധിച്ചത്.

2007ൽ റിലീസ് ചെയ്ത ചിത്രത്തിന്റെ റീറിലീസ് കഴിഞ്ഞ മാസം പ്രഖ്യപിച്ചിരുന്നു എങ്കിലും മോഹൻലാൽ അഭിനയിച്ച തുടരും വളരെ വിജയകരമായി തീയേറ്ററുകളിൽ ഓടുകയായതിനാൽ റിലീസ് ഡേറ്റ്മാറ്റുകയായിരുന്നു. ഒരേ സമയത്തു രണ്ടു മോഹൻലാൽ ചിത്രങ്ങൾ തീയേറ്ററിൽ എത്തിയാൽ വിജയിക്കില്ല എന്ന നിഗമനമാണ് ഈ തീരുമാനത്തിൽ നിർമാതാക്കളെ എത്തിച്ചത്.
മലയാളത്തിന്റെ നികത്താനാകാത്ത നഷ്ടം കലാഭവൻ മണിയെ ഓർക്കാൻ മലയാളിക്ക് ഒരവസരം കൂടിയാണ് ഈ സിനിമ.