മലയാളിക്ക് അനിയത്തിപ്രാവ് എന്ന ഒറ്റ ചിത്രത്തിലൂടെ കാഴ്ചകളുടെ മായാലോകം തീർത്ത നായകനാണ് ചാക്കോച്ചൻ എന്ന കുഞ്ചക്കോബോബൻ. 90കിഡ്‌സിനെ യഥാർത്ഥ പ്രണയം എന്താണെന്നു പഠിപ്പിച്ച നായകനെന്നു നമുക്ക് ഈ താരത്തെ വിളിക്കാം. താരം തന്റെ ജീവിതത്തിന്റെ 49 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. മലയാളിക്ക് എന്നെന്നും ഓർമിക്കുവാനുള്ള മധുര സ്‌മൃതികൾ ഈ താരം നൽകിയിട്ടുണ്ട് ഇനിയും നല്ല മുഹൂർത്തങ്ങൾ അദ്ദേഹം നമുക്ക് നൽകും എന്നത് ഉറപ്പാണ്.

കുഞ്ചാക്കോ തന്റെ പിറന്നാൾ ദിനത്തിൽ തന്നെ ഇതുവരെ എത്തിച്ച എല്ലാവർക്കും നന്ദി പറഞ്ഞു. തന്റെ ഈ ദിവസം മനോഹരമാക്കിയതിനും നൽകിയ സ്നേഹത്തിനും നന്ദി എന്നാണ് അദ്ദേഹം തന്റെ പ്രൊഫൈലിൽ കുറിച്ചു. ഇന്ത്യൻ ടീം നേടിയ മാസ്മരിക വിജയം തന്റെ പിറന്നാളിന്റെ സന്തോഷം ഇരട്ടി ആക്കി എന്നും താരം പറഞ്ഞു