മലയാളത്തിന്റെ ആക്ഷൻ ത്രില്ലെർ ചിത്രങ്ങളുടെ അമരക്കാരൻ ഷാജി കൈലാസും നടൻ സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ ജോജുവും ഒന്നിക്കുന്ന ‘വരവ് ‘ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ഇത് ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണെന്നാണ് ഇപ്പോൾ വരുന്ന സുചന. “റിവെൻജ് ഈസ് നോട്ട് എ ഡേർട്ടി ബിസിനസ്സ്” എന്ന ടാഗ്ലൈനിൽ എത്തിയിരിക്കുന്ന പോസ്റ്റർ ചിത്രത്തിലേക്കുള്ള ഒരു സൂചന തന്നെയാണ്. മലയാളത്തിൽ ആദ്യമായാണ് 4 ഫൈറ്റ് മാസ്റ്റേഴ്സ് ഒരു സിനിമക്കായി ഒന്നിക്കുന്നത്.

മഞ്ഞും തണുപ്പും കാട്ടുമൃഗ ശല്യവും ഉള്ള ഹയറേഞ്ച് മലനിരകളിൽ ഒറ്റയാൾ പോരാട്ടം നടത്തുന്ന ഒരു പ്ലാന്ററിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘വരവ്’. എ കെ സാജൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.