മലയാളികളെ ഒന്നടങ്കം തീയേറ്ററിൽ എത്തിച്ച മലയാളത്തിലെത്തന്നെ ഏറ്റവും നല്ല സിനിമ എന്ന് വിളിച്ച മോഹൻലാൽ മൂവി ദൃശ്യത്തിലെ ജോർജ്കുട്ടി തിരിച്ചു വരുന്നതായിട്ടാണ് പുറത്തു വരുന്ന റിപ്പോർട്ട്. മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ഈ മലയാളം ചിത്രത്തിന്റെ പാർട്ട് 3 പ്രേഷകർക്കു മുൻപിൽ എത്തുന്നത് ഹിന്ദി വേർഷൻ റിലീസ് ചെയ്യുന്നതിന്
മുൻപായിരിക്കും. ആശിർവാദ് മൂവീസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ ചിത്രികരണം സംബന്ധിച്ചു പുതിയ അപ്ഡേറ്റ് നിർമാതാക്കൾ പുറത്തു വിട്ടു. ഒക്ടോബറിൽ ചിത്രികരണം ആരംഭിക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. നേരത്തെ ദൃശ്യം 3യുടെ ഷൂട്ടിംഗ് സെപ്റ്റംബറിൽ ഉണ്ടാകുമെന്നു സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെങ്കിലും അതിനെയെല്ലാം തള്ളികളയുന്നതാണ് പുതിയ അപ്ഡേറ്റ്.