ടോവിനോയെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന ചിത്രം നരിവേട്ട തീയേറ്ററുകളിൽ എത്തുന്നു. മെയ് 23 ആഗോള റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റ് ആണ്. ഗംഭീര ഫാൻ റിലീസ് ലക്ഷ്യമിടുന്ന ഈ ചിത്രം മലയാളത്തിനു പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ ഉദ്ദേശിക്കുന്നു. AGS എന്റർടൈൻമെന്റ് തമിഴിൽ ചിത്രം വിതരണം ചെയ്യുമ്പോൾ തെലുങ്കിൽ വിതരണം ഏറ്റെടുത്തിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്. ഹിന്ദി കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, UAE ബിൽഡിംഗ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സാമൂഹ്യ പ്രസക്തിയുള്ള ഈ ചിത്രത്തിൽ ടോവിനോ ഗംഭിരപ്രകടനമാണ് കാഴ്ചവെക്കുന്നതെന്നാണ് അണിയറപ്രവർത്തകരുടെ അഭിപ്രായം. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് തിരക്കഥ എഴുതിയിരിക്കുന്ന ചിത്രം പ്രേഷകരിൽ ഒരുപാട് ആവേശവും ആകാംഷയും നിറക്കാൻ പോരുന്നതാണ്. സിനിമയുടെ ഈയിടെ പുറത്തിറങ്ങിയ ട്രെയിലർ പറയുന്നത് കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ ആണ് ചിത്രത്തിന്റെ പശ്ചാത്തലം എന്നാണ്.