ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ഡിക്ടറ്റീവ് ഉജ്ജ്വലൻ എന്ന മലയാളം മൂവിയുടെ ട്രെയിലർ പുറത്തിറക്കി നിർമാതാക്കൾ. ബ്ലോക്ക്ബസ്റ്റാർസ് ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ ജി, ഇന്ദ്രനീൽ എന്നിവരാണ്. വീക്കെൻഡ് സിനിമറ്റിക് യൂണിവേഴ്സിൽ മിന്നൽ മുരളിക്ക് ശേഷം വരുന്ന ചിത്രമാണ് ഇത്. ഈ മാസം 23ന് റിലീസാക്കുന്ന 2.05 മിനിറ്റ് ഉള്ള ചിത്രം ധ്യാനിന്റ സിനിമമേഖലയിലെ വേറിട്ട പ്രകടനമാകും.

ശ്രീനിവാസൻ എന്ന മലയാളത്തിന്റെ ഭാവനടൻ മലയാള പ്രേഷകർക്കു നൽകിയ ഒരു സമ്മാനമാണ് ധ്യാൻ. അച്ഛന്റെയും സഹോദരൻ വിനീതിന്റെയും കൈപിടിച്ച് അഭിനയലോകത്തേക്ക് വന്ന ധ്യാൻ ഇതിനോടകം തന്നെ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. അടി കാപ്യരെ കൂട്ടമണി എന്ന നമ്മളെ ചിരിപ്പിച്ച മഹാനടന്റെ വെറൈറ്റി പെർഫോമൻസ് കാണാൻ പ്രേഷകർ കാത്തിരിക്കുകയാണ്. നിർമാതാക്കൾ പറയുന്നതനുസരിച്ചു ഇതൊരു മിസ്റ്ററി കോമഡി ത്രില്ലെർ ആയിരിക്കും.