ഇന്ന് പുറത്തിറങ്ങിയ ധ്യാൻ ശ്രീനിവാസൻ നായകനായ ഡിക്ടറ്റീവ് ഉജ്ജ്വലൻ എന്ന സിനിമയോട് പോസിറ്റീവായി പ്രതികരിച്ച പ്രേഷകർ സിനിമയിൽ ധ്യാനിന്റ അസാധ്യ പ്രകടനത്തിന് വെൽ ടൺ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നു. രാഹുൽ ജി, ഇദ്രനീൽ ജി. കെ എന്നിവർ ധ്യാനിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. പ്ലാച്ചികാവ് എന്ന ഗ്രാമത്തെയും അവിടെ നടക്കുന്ന കൊലപാതകങ്ങളിൽ പോലീസിനെ സഹായിക്കാനെത്തുന്ന ഉജ്ജ്വലന്റെ സഹസികതകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസന്റെ ആദ്യ സോളോഹിറ്റായി എത്തുന്ന ഈ ചിത്രം ഒരു മിസ്റ്ററി ത്രില്ലെർ ആണ്.

വീക്കെൻഡ് ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന ചിത്രം മിന്നൽ മുരളികുശേഷം വീക്കെൻഡ് സിനിമാട്ടിക് യൂണിവേഴ്സിൽ വരുന്ന രണ്ടാമത്തെ ചിത്രമാണ്. പുതിമുഖങ്ങൾ ഒരുപാടുള്ള ഈ ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങൾ വളരെ മികച്ചതാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.