ഉലകനായകൻ കമലഹാസൻ രാജ്യസഭയിലേക്ക്. തമിഴ്നാട്ടിലെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയായ ഡി എം കെ യുമായി ഇതുസംബന്ധിച്ചു ധാരണയിൽ എത്തിയതയാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ തന്നെ ഡി എം കെയും കമലഹാസന്റെ മക്കൾ നീതി മയ്യവും തമ്മിൽ ഇതിനെപ്പറ്റി ധാരണയിൽ എത്തിയിരുന്നു. തമിഴ്നാട്ടിലെ 6 രാജ്യസഭാസീറ്റുകളിക്കുള്ള ഇലക്ഷൻ കഴിഞ്ഞ ദിവസം പ്രഖ്യപിചത്തോടെയാണ് കമലഹാസന്റെ രാജ്യസഭാ പ്രവേശനത്തിനുള്ള വഴി ഒരുങ്ങിയത്.

തമിഴ്നാട്ടിൽനിന്നുള്ള 6 അംഗങ്ങളുടെ രാജ്യസഭയിലെ കാലാവധി ജൂലൈ 25ന് അവസാനിക്കുന്നത്തോടെ ആണ് കമ്മീഷൻ തിരഞ്ഞെടുപ്പ് പ്രഖ്യപിച്ചത്. ജൂൺ 19ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലവും അന്നുതന്നെ പുറത്തുവരും. ഡി എം കെ യ്ക്ക് അംഗമ്പലം വച്ച് 4 പേരെ വിജയിപ്പിക്കാൻ പറ്റും.