Uncategorized

ഡീയസ് ഇറെ അർത്ഥം തിരിച്ചറിഞ്ഞ ആരാധകർ : അതെ ഇതു മരിച്ചവർക്കു വേണ്ടിയുള്ള കവിത

കേട്ടാൽ ആരാധന തോന്നുന്ന പല പേരുകളും മലയാള സിനിമ ആരാധകരെ പണ്ടും എപ്പോളും ഹരം കൊള്ളിക്കാറുണ്ട്. പേരുകൊണ്ട് തന്നെ ഹിറ്റ്‌ ആയി മാറിയ പല സിനിമകളും മലയാളത്തിനു സമ്മാനിച്ച ഒരുപാട് സംവിധായകന്മാരും മലയാളത്തിൽ ഉണ്ട്. താരപുത്രൻ പ്രണവ് നായകനായി തിരശീലക്ക് മുൻപിൽ എത്തുമ്പോൾ പ്രമേയം കൊണ്ടും പേരുകൊണ്ടും വത്യസ്ത തീർക്കാൻ ശ്രമിക്കുകയാണ് നിർമിതാക്കൾ. പ്രണവിന്റെ പുതിയ പടത്തിനു നൽകിയിരിക്കുന്ന പേര് ഡീയസ് ഇറ എന്നാണ്‌. മരിച്ചവർക്കുവേണ്ടിയുള്ള കവിത എന്നാണ്‌ ഡീയസ് ഇറ എന്ന വാക്കിന്റെ അർത്ഥം. പേരുകൊണ്ട് തന്നെ ഈ സിനിമ ഒരു ഹൊറർ മൂവി കാറ്റഗോറിയിൽ പെടും എന്നാണ്‌ പ്രേഷകർ കരുതുന്നത് .

ഏറെ പ്രതീക്ഷയോടെ പ്രേഷകർ കാത്തിരിക്കുന്ന ഈ ചിത്രം മലയാളം ഫിലിം ഇൻഡസ്ട്രിയൽ വൻ വിജയം ഉണ്ടാക്കും എന്നാണ്‌ കരുതുന്നത്. മരിച്ചവർക്ക് വേണ്ടിയുള്ള ഒരു ലാറ്റിൻ കവിതയാണ് ഡീയസ് ഇറേ. പതിമുന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടു എന്നു കരുതുന്ന ഈ കവിതയുടെ ഉൽഭവത്തെകുറിച്ചും അവകാശത്തേക്കുറിച്ചും ഇന്നും തർക്കം നിലനിൽക്കുന്നുണ്ട്. കാഹളം മുഴക്കി ആത്മക്കളെ ദൈവസിംഹസനത്തിന് മുൻപിൽ വിളിച്ചുകൂട്ടുന്ന നിമിഷങ്ങളെ വിവരിക്കുന്നതാണ് ഈ കവിത. ദൈവത്തിന്റെ ന്യായവിധിയും സ്വർഗത്തിലേക്കും നരകത്തിലേക്കുമുള്ള തരംതിരിക്കലുമാണ് ഡീയസ് ഇറേ എന്ന കവിതയിൽ പ്രതിപാദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *