മലയാളം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഹൊറർ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഡീസ് ഇറേ തീയേറ്ററുകൾ കീഴടക്കി മുന്നോട്ട് പോകുകയാണ്. സ്ക്രീൻ പ്ലേ കൊണ്ടും താരമികവ് കൊണ്ടും ഈ ചിത്രം ഒരുപടി മുന്നിൽ ആണ് എന്നതിൽ തർക്കമില്ല. ഒരുപാട് സിനിമകൾ ചെയ്യാതെ വല്ലപ്പോഴും ഒരു സിനിമയുമായി പ്രേഷകർക്കു മുന്നിൽ എത്തുന്ന താരപുത്രൻ പ്രണവ് തന്റെ കാരക്റ്ററിനോട് 100 ശതമാനം നീതി പുലർത്തി എന്ന് തന്നെയാണ് സിനിമ കണ്ടിറങ്ങിയ എനിക്ക് തോന്നിയത്. ഓരോ ഷോട്ടുകളും പ്രണവ് മാക്സിമം പെർഫെക്ഷനിൽ ചെയ്തു എന്നതാണ് ഈ ഒരു ചിത്രത്തിന്റെ വിജയം.

തുടക്കം മുതൽ ഒടുക്കം വരെ ഓരോ പ്രേഷകനെയും സസ്പെൻസിന്റെ മുൾമുനയിൽ നിർത്താൻ അണിയരപ്രവർത്തകർക്കു കഴിഞ്ഞു എന്നതും ചിത്രത്തിന്റെ വിജയമായി കാണാം. കനിയും ഫിലിപ്പും പ്രേക്ഷകരെ കുറച്ചൊന്നുമല്ല പേടിപ്പിക്കുന്നത്. ചിത്രത്തിനെ കൂടുതൽ എഫക്റ്റീവ് ആകുവാൻ ഇതിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ വഹിച്ച പങ്കും വലുതാണ്. എന്റെ അഭിപ്രായം പ്രേഷകർ ഈ ചിത്രം തീയേറ്ററിൽ പോയി തന്നെ കാണണമെന്നാണ്.