ഇന്ത്യൻ സിനിമയിൽ തന്നെ തിളങ്ങി നിൽക്കുന്ന നടിമാരിൽ ഒരാളാണ് മലയാളത്തിന്റെ സ്വന്തം ഉർവശി. ഏറ്റവും കൂടുതൽ തവണ മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ താരം ഇതിനകം കരസ്ഥമാക്കി കഴിഞ്ഞു. ഇന്നും നല്ല നല്ല കതപാത്രങ്ങളെ പ്രേഷകർക്കു സമ്മാനിച്ചു മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ് ഉർവശി. താൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ കാലത്തെ കുറിച്ച് ഉർവശി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

വല്യ താല്പര്യം ഒന്ന്നുമില്ലാതെയാണ് സിനിമയിൽ താൻ എത്തിയതെന്നും എന്നാൽ ഇന്ന് കാണുന്ന തന്നെ വാർത്തെടുത്തത് മുന്താനെ മുടിച്ച് എന്ന തന്റെ ആദ്യ ചിത്രമായിരുന്നുവെന്നും താരം പറഞ്ഞു. ഭാഗ്യരാജിന്റെ സംവിധാനത്തിൽ ഉർവശി നായികയായും ഭാഗ്യരാജ് നായകനായും എത്തിയ മുന്താനെ മുടിച്ച് ആണ് നടി ആദ്യമായ് അഭിനയിച്ച ചിത്രം. താൻ ആ സിനിമയിൽ അഭിനയിച്ചിട്ടേയില്ലെന്നും സെറ്റിൽ എത്തിയാൽ എപ്പോളാണ് വീട്ടിൽ പോകാൻ പറ്റുക എന്ന ചിന്തയിലായിരുന്നു താനെന്നും താരം പറയുന്നു.