തലവര എന്ന അർജുൻ അശോകൻ ചിത്രം ഇപ്പോൾ തീയേറ്ററുകൾ കൈയ്യടക്കി മുന്നോട്ടു പോകുകയാണ്. അർജുൻ അശോകൻ ചിത്രത്തിൽ കാണിക്കുന്ന മികവിനെ ഒരുപാട് പ്രേഷകർ അഭിനന്ദിക്കുന്നുണ്ട്. ഇപ്പോൾ ഇതാ മലയാളത്തിലെ തന്നെ ഒരു മുഴുനീളൻ ഡബ്ല്യൂഡബ്ല്യൂഇ ചിത്രമായി ഒരുങ്ങുന്ന ‘ചത്ത പച്ച-റിങ് ഓഫ് റൗഡീസ്,’ എന്ന ചിത്രത്തിലെ അർജുൻ അശോകന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.

ലോക്കോ ലോബോ എന്ന് പേരുള്ള കഥാപാത്രമായാണ് അർജുൻ അശോകൻ ചിത്രത്തിൽ വേഷമിടുന്നത്. വളരെ വ്യത്യസ്തമായ സ്റ്റൈലിഷ് മാസ്സ് ലുക്കിലാണ് അർജുൻ അശോകനെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ റെസ്ലിംഗ് ആക്ഷൻ കോമഡി എന്റർടൈൻമെന്റ് ആയി ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ട്രാൻസ് വേൾഡ് ഗ്രൂപ്പ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ ചേർന്ന് രൂപം നൽകിയ റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് നിർമ്മിക്കുന്നത്.