തമിഴ് സിനിമലോകത്തിന്റെ പ്രിയതാരം സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയുടെ പ്രശസ്ത താരം സൂര്യയും കുടുംബവും തിരുപ്പതി വെങ്കട്ടശ്വര ഭഗവാന്റെ അനുഗ്രഹം തേടി ആ തിരുനടയിൽ. സൂര്യ ഭാര്യയും നടിയുമായ ജ്യോതികയോടും മക്കളായ ദിയയോടും ദേവിനോടൊപ്പമാണ് തിരുമലയിൽ ദർശനം നടത്താൻ എത്തിയത്. അഗരം ഫൗണ്ടേഷൻ പതിനഞ്ചു വർഷം തികക്കുന്നതിന്റെ ആഘോഷത്തിന് ശേഷമാണ് ഇരുവരും തിരുപ്പതിയിൽ എത്തിയത്.

സിമ്പിൾ വേഷങ്ങളിൽ എത്തിയ താരങ്ങൾക്ക് നല്ല വരവേൽപ്പാണ് തിരുമലയിൽ ലഭിച്ചത്. ജ്യോതിക സാരിയിലും സൂര്യ മുണ്ടും ഷർട്ടും ധരിച്ചപ്പോൾ മകളും മകനും വളരെ സിമ്പിൾ ഡ്രെസ്സിൽ എത്തി എന്നത് ശ്രദ്ധേയമായി.