തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ഹോളിവുഡ് സംവിധായകനാണ് ജെയിംസ് കാമറൂൺ. അവതാർ എന്ന എപിക് സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ മൂന്നാമത്തെ പാർട്ടുമായി എത്തിയിരിക്കുകയാണ് താരം. ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പ്രേഷകർക്കുവേണ്ടി റിലീസ് ചെയ്തുകഴിഞ്ഞു. ഇതൊരു ദൃശ്യവിസ്മയമായമായി പ്രേഷകർക്കു മുൻപിലെത്തും. വരങ് എന്നൊരു പുതിയ കഥാപാത്രം കൂടി ഈ സിനിമയിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്.

ഊന ചാപ്ലിൻ ആണ് വരാങ് എന്ന കഥാപത്രത്തെ അവതരിപ്പിക്കുന്നത്. ഒരു അഗ്നിപർവതത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ആഷ് എന്ന ഗ്രാമത്തിലെ ഗോത്ര വിഭാഗത്തെ ആണ് ഇപ്പോൾ കാമറൂൺ പരിചയപ്പെടുത്തുന്നത്. എന്തായാലും കാണികൾക്ക് ഈ സിനിമ ഒരു പുതിയ അനുഭവം ആയിരിക്കും എന്നതിൽ തർക്കമില്ല.