ധ്രുവ നച്ചത്തിരം എന്ന തമിഴ് സിനിമയുടെ റിലീസ് വൈകുന്നതിനെതിരെ നിലപാട് കടുപ്പിച്ചു സംവിധായകനും അഭിനയേതാവും ആയ ഗൗതം മേനോൻ. സിനിമ റിലീസ് ചെയ്യുന്നത് വരെ താൻ പുതിയ സിനിമകൾ അഭിനയിക്കുകയോ സംവിധാനം ചെയ്യുകയോ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. ജൂലൈ 2025ൽ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് ജൂലൈയിലോ ഓഗസ്റ്റിലോ ചിത്രം റിലീസ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പ്രേഷകർക്കു പലവട്ടം പ്രീതിക്ഷ നൽകി പിന്നീട് നിരാശക്കിയ ചിത്രമാണ് ഇത്.

2017ൽ ചിത്രികരണം പൂർത്തിയാക്കി റിലീസ് ഉറപ്പിച്ചിരുന്ന ചിത്രം പിന്നിട് പല കാരണങ്ങളാൽ മാറ്റിവക്കുകയായിരുന്നു. ഗൗതം വിക്രം കൂട്ടുകെട്ടിൽ പിറന്ന ഈ സ്പൈ ത്രില്ലെർ ചിത്രം വൻ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. വൻ താരനിര അണിയറയിൽ പ്രവർത്തിച്ച ചിത്രം നിരവധി തവണ റിലീസ് പ്രഗ്ഖ്യാപിച്ചുവെങ്കിലും പിന്നീട് ഒഴിവാക്കി. നിർമാതാക്കൾ പുറത്തിറക്കിയ മൂവി ട്രെയിലർ സോഷ്യൽ മീഡിയയിലും പ്രേഷകർക്കിടയിലും വളരെ ശ്രദിക്കപ്പെട്ടിരുന്നു.