മലയാളത്തിന്റെ യങ് സൂപ്പർ സ്റ്റാർ നസ്‌ലിനെ കമലഹസ്സനോട് ഉപമിച്ച് പ്രിയദർശൻ. വിഷ്ണുവിജയം എന്ന സിനിമയിൽ കമലഹാസനെ ശ്രദ്ധിച്ചിരുന്നു ആ കാലത്തെ കമലഹാസന്റെ അഭിനയശൈലിയും നിഷ്കളങ്കതയും കള്ളലക്ഷണവും നസ്‌ലിനും ഉണ്ടെന്നു പ്രിയദർശൻ പറഞ്ഞു.’ ലോക ചാപ്റ്റർ 1′ എന്ന നസ്‌ലിൻ കല്യാണി പ്രിയദർശൻ കോമ്പോ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കവേ ആണ് പ്രിയദർശൻ നസ്‌ലിനെ പുകഴ്ത്തിയത്.

തന്റെ മകൾ ഒരിക്കലും സിനിമയിൽ എത്തുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നാഗാർജുന കല്യാണിയെ സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ അഭിനയിക്കാനൊക്കെ പറ്റുമോ എന്നായിരുന്നു തന്റെ ചോദ്യമെന്നും പ്രിയദർശൻ വെളിപ്പെടുത്തി.