അർജുൻ അശോകൻ നായകനായ ‘തലവര’ എന്ന ഈയിടെ പുറത്തിറങ്ങിയ സിനിമയ്ക്കു മികച്ച പ്രേക്ഷക പ്രതികരണത്തിൽ മനം നിറഞ്ഞ് അർജുൻ അശോകൻ. ഒത്തിരിയേറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ വളരെ തന്മയത്തത്തോടെ അവതരിപ്പിച്ച് പ്രേഷകകൈയ്യടി നേടി എന്നതാണ് അർജുന്റെ വിജയം. അർജുന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ വിജയമായിട്ടാണ് തലവര എന്ന ചിത്രം മാറുന്നത്.

മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ ഒരുക്കിയ മഹേഷ് നാരായണനും ഷെബിൻ ബെക്കറും ചേർന്ന് നിർമിച്ച ചിത്രം തലവര സംവിധാനം ചെയ്തിരിക്കുന്നത് അഖിൽ അനിൽകുമാറാണ്. രേവതി ശർമ്മയും അർജുനും വളരെ മികച്ച പ്രഘടനം കാഴ്ചവച്ചു.