കുറച്ചു നാളുകൾ നിവിൻ പോളി പ്രേഷകർക്കു കൂടുതൽ മുഖം കൊടുക്കാതെ ഇതര ഭാഷകളിൽ സിനിമ ചെയ്ത് മുന്നോട്ടു പോകുകയായിരുന്നു എന്നാൽ ഇപ്പോൾ താരം ഒരു പുതിയ സിനിമയിൽ പ്രേഷകർക്കിടയിലേക്ക് എത്തുകയാണ്. പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന സർവ്വം മായ എന്ന ചിത്രത്തിലാണ് നിവിൻ പോളി നായകനായ് എത്തുന്നത്. ഇതുവരെ കാണാത്ത ഒരു മെയ്കോവറിൽ ആയിരിക്കും താരം എത്തുക എന്നാണ് പോസ്റ്റർ സുചിപ്പിക്കുന്നത്.

കയ്യിൽ ഒരു കള്ളനോട്ടും നെറ്റിയിൽ ഭസ്മകുറിയും ധരിച്ചു നിൽക്കുന്ന താരം നൽകുന്ന വൈബ് തീയേറ്ററിലും ഉണ്ടാകുമെന്നാണ് പ്രേഷകർ കരുതുന്നത്. ദ് ഗോസ്റ്റ് നെക്സ്റ്റ് ഡോർ എന്ന് ടാഗ്ലൈൻ നൽകിയിരിക്കുന്ന ചിത്രം ഒരു ഫാന്റസി കോമഡി ജോണറിൽ ആയിരിക്കും പ്രേഷകർക്കു മുന്നിൽ എത്തുക.