ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും പേറിയാണ് ഓരോ മനുഷ്യനും ഈ ഭൂമിയിൽ ജീവിക്കുന്നത് പക്ഷെ പലപ്പോഴും പലതും പാതിവഴിയിൽ നിലച്ചു പോവാറുണ്ട്. തമിഴ് സിനിമലോകത്തു നിന്നും വരുന്ന ഒരു വാർത്ത വളരെ വേദനിപ്പിക്കുന്നതാണ്. നിർമാതാവിനെ പോയി കണ്ട് കഥ പറഞ്ഞിറങ്ങിയ സംവിധായകൻ മടക്കയാത്രയിൽ ഹൃദയഗാതം മുലം മരണപ്പെട്ടു. ഒരു പുതിയ സിനിമ എന്ന സ്വപ്നം അവശേഷിപ്പിച്ച് തമിഴ് സംവിധായകൻ വിക്രം സുകുമാരൻ ഈ ലോകത്തോട് വിട പറഞ്ഞു. 47വയസുകാരനായ വിക്രത്തിന് മധുരയിൽ നിന്നും ചെന്നൈയിലേക്കുള്ള യാത്രയിൽ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

മധുരയിൽ ഒരു നിർമാതാവിനെ കണ്ട് താൻ അടുത്തതായി ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ കഥ വിവരിച്ച ശേഷം ചെന്നൈയിലേക്ക് തിരിച്ചതായിരുന്നു സുകുമാരൻ. നെഞ്ചുവേദന അനുഭവപ്പെട്ട ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സാഹസംവിധായകനായി സിനിമയിൽ എത്തിയ വിക്രം 2013ൽ ആണ് സ്വാതന്ത്രസംവിധായകനായത്.