സെൽഫി എടുക്കാൻ തന്റെ അടുത്തേക്ക് എത്തിയ യുവാവിനോട് കയർത്തു രാജ്യസഭാ എം പി യും നടിയുമായ ജയാ ബച്ചൻ. തന്നോടൊപ്പം ഡൽഹിയിലെ കോൺസ്റ്റിട്യൂഷൻ ക്ലബ്ബിൽ വെച്ചാണ് സംഭവം. പൊതുസ്ഥലത്തു വച്ചു സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിനെ തള്ളിമാറ്റിയാണ് അദ്ദേഹത്തോട് ദേഷ്യപ്പെട്ടത്.

സഹ പാർലമെന്റ് അംഗവും ശിവസേന നേതാവുമായ പ്രിയങ്ക ചതുർവേദിയും ഓപ്പമുണ്ടായിരുന്നപ്പോളാണ് സംഭവം. സാമൂഹ്യ മാധ്യമങ്ങളിൽ ഈ വീഡിയോ വൈറൽ ആകുന്നതിനൊപ്പം ബച്ചനെതിരെ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്. പ്രശസ്ത നടി കങ്കണ റാവത്ത് ജയാ ബച്ചനെ’ഏറ്റവും അധികാരമുള്ളതും എന്നാൽ മോശം സ്വഭാവവുമുള്ള സ്ത്രീ’ എന്നാണ്.